മാനവ സമൂഹത്തിന്റെ മാസ്മരികമായ സഞ്ചാര പാത ശാസ്ത്രത്തിന്റെ സോപാനങ്ങള്‍ കടന്നു ബഹിരാകാശത്തിന്റെ ശൂന്യതയിലും ആഴിയുടെ അടിത്തട്ടിലും എത്തി. വേഗതയേറിയ യന്ത്രങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് വന്‍കരകള്‍ കീഴടക്കാന്‍ മനുഷ്യ കുലത്തെ പ്രാപ്തമാക്കി. എന്നിട്ടുമെന്തേ മനുഷ്യന് ജീവിക്കാന്‍ ചിട്ടയായ ജീവിത ക്രമം കാണിച്ചു കൊടുക്കാന്‍ ശാസ്ത്രം പരാജയപ്പെട്ടത്? ഇവിടെ മതങ്ങളുടെ പ്രസക്തി ശാസ്ത്രത്തെ അതിജയിക്കുന്നു. നന്മ്യിലധിഷ്ട്ടിതമായ ജീവിതക്രമം അത് വിഭാവനം ചെയ്യുന്നു. നന്മയും തിന്മയും, സ്വര്‍ഗ്ഗവും നരകവുമെല്ലാം പരിചയപ്പെടുത്തിത്തരാന്‍ മതത്തിനല്ലാതെ മറ്റെന്തിനു കഴിയും?
മത തത്വങ്ങള്‍ മനുഷ്യ നന്മയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. അഥവാ ശാരീരികമായും മാനസികമായും ആത്മീയപരമായുമുള്ള നന്മയ്ക്ക്. ഈ തത്വങ്ങളുടെ പ്രായോഗികവല്‍ക്കരണത്തിന് വേണ്ടി മാത്രം വിധിവിലക്കുകള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു; മദ്യപാനത്തെ നിരുല്സാഹപ്പെടുത്തുന്നു, അത് കുടിക്കരുതെന്ന് ആജ്ന്ഹാപിക്കുന്നു, മയക്കു മരുന്നും വ്യഭിചാരവും പലിശയും അങ്ങനെ സദാചാരത്തിന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്ന എല്ലാം ഇസ്ലാം മതം വിലക്കിയിരിക്കുന്നു. ഈ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവനത്രേ യഥാര്‍ത്ഥ മതവിശ്വാസി.പ്രിയ സുഹൃത്തേ, ഇനിയെങ്കിലും ചിന്തിക്കുക, മതത്തില്‍ എവിടെയാണ് നമ്മുടെ സ്ഥാനം? അല്ലെങ്കില്‍ ഈ സമൂഹത്തില്‍ എവിടെ നില്‍ക്കുന്നു നമ്മള്‍? വിലക്കപ്പെട്ടതോക്കെയും പ്രാവര്‍ത്തികമാക്കി സാമൂഹിക അന്തരീക്ഷത്തെ മലീമാസംമാക്കുകയല്ലേ നാം ചെയ്യുന്നത്? സിഗരറ്റില്‍ നിന്നോ പാന്‍ മസാലകളില്‍ നിന്നോ തുടങ്ങി മദ്യത്തിലോ മയക്കു മരുന്നിലോ അതുമല്ലെങ്കില്‍ അതിലും വീര്യം കൂടിയ മറ്റെന്തെങ്കിലും ലഹരി പദാര്‍തത്ത്തിലോ എത്തി നില്‍ക്കുന്നതല്ലേ നമ്മുടെ ജീവിതം?
കാക്കത്തോള്ളായിരം ജീവിത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയാനുണ്ടാകുമ്പോള്‍ ഒരു വിചിന്തനത്തിന് നേരമെവിടെ, അല്ലെ?
എങ്കില്‍ നീ മറിച്ചൊന്നു ചിന്തിക്കൂ, നിന്റെ എല്ലാ പ്രശ്നങ്ങള്‍ക്ക് പിന്നിലും നിന്റെ ദുശ്ശീലങ്ങള്‍ക്ക് പങ്കില്ലേ? തീര്‍ച്ചയായും നിന്റെ ദുശ്ശീലങ്ങള്‍ നിന്നെയും നിന്റെ ആശ്രിതരെയും നശിപ്പിക്കുക തന്നെ ചെയ്യും.
ശാസ്ത്രം മനുഷ്യ നന്മ ആഗ്രഹിക്കുമ്പോഴും അതിനെ കൂടി നാം നശിപ്പിച്ചു കൊണ്ടിരിക്കുകയാനെന്നതാണ് വസ്തുത. അല്ലെങ്കില്‍ പിന്നെ എങ്ങനെ ൧൦ വയസ്സ് പോലുമാകാത്ത നിന്റെ കുരുന്നിന്റെ കൈയില്‍ മൊബൈല്‍ഫോണ്‍ വന്നു? അതില്‍ നീ പോലുമറിയാതെ ഒളിപ്പിച്ചു വച്ച ഫയലുകള്‍ വന്നു? അശ്ലീലച്ചുവയുള്ള SMS-കള്‍ വന്നു? നീയിന്നലെ 'ഉപയോഗിച്ച' ശാസ്ത്ര സംഭാവനയെ നിന്റെ സന്തതി മറ്റൊരു തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് നീയെന്തേ കാണാതെ പോകുന്നു? കാനത്തതായി നടിക്കുഅകയല്ലേ നാം ചെയ്യുന്നത്? അവനെ ഉപദേശിക്കാന്‍ പോലും നാം ഭയപ്പെടുന്നു? അല്ലെങ്കില്‍ 'കുട്ടികളല്ലേ, ഇത്തിരി തരികിട കളികള്‍ ആവാമെന്ന് നമ്മുടെ മൃത് സമീപനമല്ലേ? നമ്മുടെ മക്കളെ ഈ വിധം നാം ധിക്കാരികള്‍ ആക്കുകയാണ്. മനസിലാക്കുക; അവന്‍ നാളെ നിനക്കെതിരെ സാക്ഷി പറയുന്ന ദിനമുന്ടെന്നു, നിന്റെ നെഞ്ചില്‍ ചവിട്ടി അവന്‍ ഒരു നാള്‍ നരകത്തില്‍ കടക്കുമെന്ന്...
പറയൂ... കലുഷിതമല്ലേ നമ്മുടെ സമൂഹം? ധാര്‍മ്മികത ചോര്‍ന്നു പോകുന്നില്ലേ? പ്രത്രോധിക്കേണ്ടതില്ലേ? പ്രതിരോധം ധാര്‍മ്മികംമാകെണ്ടാതില്ലേ?
അതെ, തീര്‍ച്ചയായും കലുഷിതമായ അന്തരീക്ഷം തന്നെയാണ് ഇന്നുള്ളത്. മദ്യാസക്തിയില്‍ മക്കളെ കൊല്ലുന്ന പിതാക്കന്മാരും പനമാപഹരിക്കാന്‍ വഞ്ചനയുടെ വല വിരിക്കുന്നവരും സാങ്കേതിക വിദ്യയെ അശ്ലീലതയുടെ കയങ്ങളില്‍ മുക്കി കൊല്ലുന്നവരും അങ്ങനെ പലരും ചേര്‍ന്ന് കലുഷിതമാക്കിയിരിക്കുന്നു നമ്മുടെ സമൂഹത്തെ.
ധാര്‍മിക അപചയം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം. "യഥൊ ധര്‍മ്മ സ്ഥതോ ജയ", അതെ ധര്‍മ്മം ഉള്ളിടത്ത് മാത്രമാണ് വിജയം. നന്മയില്ലേ, ധര്മ്മാപചയം തന്നെയാണ് കാരണം. ധാര്‍മിക തന്നെ പഴന്ച്ചനാക്കുന്നുവെന്ന തെറ്റായ ധാരണയാണ് മനുഷ്യ മനസ്സുകളെ കീഴടക്കിയിരിക്കുന്നത്. ഓര്‍ക്കുക, ധാര്‍മ്മികയില്ലാതെ നമുക്ക് നവീനനാകാന്‍ കഴിയില്ല.
തെറ്റായ ചിന്താ ധാരകളും ധാര്‍മ്മികാവബോധതിന്റെ അഭാവവും ചേര്‍ന്ന് കലുഷിതമാക്കിയ സാമൂഹിക അന്തരീക്ഷത്തില്‍ ധാര്‍മിക പ്രതിരോധം കൊണ്ടല്ലാതെ നന്മയുടെ സംസ്ഥാപനം സാധ്യമല്ല. അത് കൊണ്ട് കലുഷ നിലങ്ങളില്‍ നാം പ്രതിരോധിക്കുക; ധാര്‍മ്മികമായ പ്രതിരോധം.ഇവിടെ SSF അതിന്റെ ധര്‍മ്മ സമരം തുടരുകയാണ്...
"ധാര്‍മമിക വിപ്ലവം സിന്ദാബാദ്"
-റഫീക്ക് EP
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ