എസ്.ബി.എസ് നിറക്കൂട്ട് ചുരങ്ങര സുന്നീ മദ്രസയില്‍ നടന്നു. സെക്ടറിലെ 6 യൂണിറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന, കഥാരചന, കവിത രചന, കമ്പ്യൂട്ടറില്‍ ചിത്രം വരക്കല്‍ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളും പഠന ക്ലാസും നടന്നു. സക്കീര്‍ അഹ്സനി പഠന ക്ലാസ്സ് എടുത്തു. അസര്‍ നിസ്കാര അനന്തരം അതി ഗംഭീര പ്രകടനത്തോടെയാണ് പരിപാടി സമാപിച്ചത്.
വെള്ളച്ചാല്‍ യൂണിറ്റില്‍ നിന്ന് 25 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പന്കെടുത്തത്. ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം അടക്കം പങ്കെടുത്ത എല്ലാ പരിപാടികളിലും വെള്ളച്ചാല്‍ യൂണിറ്റിലെ എസ്.ബി.എസ് പ്രവര്‍ത്തകര്‍ മികവു തെളിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ