വെള്ളച്ചാല്‍: SSF വെള്ളച്ചാല്‍ യൂനിറ്റ്'ന്റെ റമളാന്‍ കാമ്പൈന്‍ ഓഗസ്റ്റ് 8 -ന് തുടക്കമാകും.
വെള്ളച്ചാല്‍ ഹിദായത് സ്സിബിയന്‍ സുന്നീ മദ്രസയില്‍ നടക്കുന്ന റമളാന്‍ ക്ലാസ്സുകളാണ് ആദ്യ പരിപാടികള്‍. പ്രധാനമായും രക്ഷിതാകളെയും കുടുംബിനികലെയുമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
8-8-10 ഞായറാഴ്ച ഹനീഫ ലതീഫി ആണ് ആദ്യത്തെ ക്ലാസ്സ് (റമളാന്‍ മുന്നൊരുക്കം)അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 15 -ന് ഹനീഫ ലതീഫി ഗൂടല്ലൂര് (ആത്മ സംസ്കരണം) 22 -ന് യൂനുസ് സഖ്‌ആഫി നന്നംബ്ര (കടമയും കടപ്പാടും) 29 -ന് ശംസുദ്ധീന്‍ മുസ്ലിയാര്‍ വയനാട് (നരകമോചനം നബി വചനങ്ങളിലൂടെ) സെപ്റ്റംബര്‍ 5 -ന് ഗൂടല്ലൂര്‍ (തൌബ ഒരു രക്ഷാ കവചം) എന്നിവരുടെ ക്ലാസ്സുകള്‍ നടക്കും. അവസാന ദിവസം നടക്കുന്ന പ്രാര്‍ത്ഥന സദസ്സില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സംബന്ധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ