
എന്‍.എം സ്വാദിഖ്സഖാഫി പ്രസിഡന്റ്, കലാം മാവൂര്‍ സെക്രട്ടറി, അബ്ദുല്‍ ജലീല്‍ സഖാഫി ട്രഷറര്‍
കൊല്ലം: എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി എന്‍.എം സ്വാദിഖ് സഖാഫി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ കലാം മാവൂര്‍ ആണ് ജനറല്‍ സെക്രട്ടറി. ട്രഷററായി അബ്ദുല്‍ ജലീല്‍ സഖാഫിയെയും തിരഞ്ഞെടുത്തു. കൊല്ലം വാദി ഖുബയില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടു ത്തത്. മറ്റു ഭാരവാഹികള്‍: എന്‍.വി അബ്ദുല്‍ റസാഖ് സഖാഫി (വൈസ് പ്രസി), പി.എ മുഹമ്മദ് ഫാറൂഖ് നഈമി (ഡെ.പ്രസി), മൂസ സഖാഫി കളത്തൂര്‍ (അസി. പ്രസി), വി.പി.എം ഇസ്ഹാഖ് (ജോ.സെക്ര), ഉമര്‍ ഓങ്ങല്ലൂര്‍ (ഡെ.സെക്ര), എം. അബ്ദുല്‍ മജീദ് (അസി.സെക്ര), പി.വി അഹ്മദ് കബീര്‍ (അസോസിയേറ്റ് സെക്രട്ടറി), കെ. അബ്ദുല്‍ റഷീദ് നരിക്കോട് (കാമ്പസ് സെക്രട്ടറി). എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന നയസമീപനരേഖക്ക് സമ്മേളനം അംഗീകാരം നല്കി. 2011 ഫെബ്രുവരിയോടെ ദേശീയ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ